സിറിയൻ യുദ്ധം: റഷ്യയ്ക്ക് എതിരേ ബ്രിട്ടൻ
Sunday, September 25, 2016 11:25 AM IST
ലണ്ടൻ: സിറിയയിലെ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതു റഷ്യയാണെന്നും ജീവകാരുണ്യസഹായവുമായി ആലപ്പോയിൽ എത്തിയ യുഎൻ ട്രക്കുകൾക്കു നേരേ വ്യോമാക്രമണം നടത്തിയ റഷ്യ യുദ്ധക്കുറ്റമാണു ചെയ്തിരിക്കുന്നതെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറീസ് ജോൺസൻ ആരോപിച്ചു. ബിബിസിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം റഷ്യക്ക് എതിരേ ആഞ്ഞടിച്ചത്. ട്രക്കുകൾക്കു നേരേ ആക്രമണം നടത്തിയത് വിമതരോ യുഎസ് ഡ്രോണോ ആയിരിക്കാമെന്നാണു റഷ്യ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.