ജസ്റ്റിൻ ബീബറിനുനേരെ ആക്രമണം
ജസ്റ്റിൻ ബീബറിനുനേരെ ആക്രമണം
Sunday, September 25, 2016 2:53 AM IST
മ്യൂണിച്ച്: പോപ് ഗായകൻ ജസ്റ്റിൻ ബീബറിനുനേർക്ക് ആക്രമണം. വെള്ളിയാഴ്ച രാത്രിയിൽ മ്യൂണിച്ചിലെ ക്ലബിൽ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. നഗരത്തിലെ ഹൃദയഭാഗത്തുള്ള ക്ലബിൽനിന്ന് പുറത്തുവരുമ്പോഴായിരുന്നു സംഭവം. ബീബറിനു നേരെ ഒരാൾ ആക്രോശിച്ച് അടുക്കുകയും ആക്രമണത്തിനു ശ്രമിക്കുകയും ചെയ്തു. ഉടൻ തന്നെ ബീബറിനെ സംഭവ സ്‌ഥലത്തുനിന്ന് മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.