ബുഗ്തിക്ക് അഭയം നൽകരുത്: പാക്കിസ്‌ഥാൻ
ബുഗ്തിക്ക് അഭയം നൽകരുത്: പാക്കിസ്‌ഥാൻ
Friday, September 23, 2016 11:52 AM IST
ഇസ്ലാമാബാദ്:ബലൂച് നേതാവ് ബ്രഹംദഗ് ബുഗ്തിക്ക് ഇന്ത്യയിൽ അഭയം നൽകുന്നതിനെതിരേ പാക്കിസ്‌ഥാൻ മുന്നറിയിപ്പു നൽകി. ബുഗ്തിക്ക് അഭയം നൽകുന്നത് ഭീകരന് താവളം അനുവദിക്കുന്നതിനു തുല്യമാണ്. ഇതുമുഖേന ഇന്ത്യ ഭീകരതയുടെ സ്പോൺസർ ആയിത്തീരുമെന്നു പാക് പ്രതിരോധമന്ത്രി ഖാജാ അസിഫ് ട്വീറ്റു ചെയ്തു.സ്വിറ്റ്സർലൻഡിൽ കഴിയുന്ന ബുഗ്തി കഴിഞ്ഞദിവസം ജനീവയിലെ ഇന്ത്യൻ എംബസിയിൽ എത്തി അഭയത്തിന് അപേക്ഷിച്ചു. ബലൂച് റിപ്പബ്ളിക്കൻ പാർട്ടിയുടെ ജനീവയിൽ ചേർന്ന യോഗമാണ് ബുഗ്തി അഭയത്തിന് അപേക്ഷിക്കണമെന്നു തീരുമാനിച്ചത്. പാർട്ടിയുടെ സ്‌ഥാപക പ്രസിഡന്റാണു ബുഗ്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.