ബദൽ നൊബേൽ പുരസ്കാരം സിറിയൻ സന്നദ്ധസംഘടനയ്ക്ക്
ബദൽ നൊബേൽ പുരസ്കാരം സിറിയൻ സന്നദ്ധസംഘടനയ്ക്ക്
Thursday, September 22, 2016 12:20 PM IST
സ്റ്റോക്ഹോം:ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ നഷ്‌ടശിഷ്‌ടങ്ങൾക്കിടയിൽനിന്ന് ആയിരക്കണക്കിന് ആളുകളെ രക്ഷിച്ച സിറിയൻ സന്നദ്ധ സംഘടന വൈറ്റ്ഹെൽമറ്റ്സിന്(സിറിയ സിവിൽ ഡിഫൻസ്) ഈ വർഷത്തെ ബദൽ നൊബേൽ പുരസ്കാരം ലഭിച്ചു.

ബോംബിംഗ് കഴിഞ്ഞാലുടൻ വൈറ്റ് ഹെൽമറ്റ്സ് രക്ഷാപ്രവർത്തനം തുടങ്ങും. സിറിയയിൽ സമാധാനം സ്‌ഥാപിച്ചുകഴിഞ്ഞാലും പുനർനിർമാണത്തിന് ഇവരുടെ സഹായം അത്യന്താപേക്ഷിതമാവുമെന്നു കരുതപ്പെടുന്നു– പുരസ്കാര പ്രഖ്യാപനം നടത്തിക്കൊണ്ട് റൈറ്റ് ലിവ്ലിഹുഡ് അവാർഡ് ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഓലെ വോൺ ഉക്സ്കൾ പറഞ്ഞു. ഈജിപ്ഷ്യൻ ഫെമിനിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ മൊസൻ ഹസൻ, അഭയാർഥികൾക്കുവേണ്ടി പ്രവർത്തിക്കുന്ന റഷ്യയുടെ സ്വെറ്റ്ലാന ഗനുഷ്കിനാ എന്നിവരും തുർക്കി പത്രം കുംഹുരിയതുമാണ് മറ്റ് അവാർഡ് ജേതാക്കൾ. നാലുപേർക്കുംകൂടി 352,000ഡോളർ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.