ബംഗ്ലാ ബോട്ട് മുങ്ങി 13 മരണം
ബംഗ്ലാ ബോട്ട് മുങ്ങി 13 മരണം
Wednesday, September 21, 2016 12:25 PM IST
ധാക്ക: മധ്യ ബംഗ്ലാദേശിൽ യാത്രാബോട്ട് നദിയിൽ മുങ്ങി കുറഞ്ഞതു 13 പേർ മരിച്ചു. നിരവധി പേരെ കാണാതായി. 50 പേരുണ്ടായിരുന്ന ബോട്ടിലെ 25 പേർ നീന്തി രക്ഷപ്പെട്ടു.

അഞ്ചു സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.അഗ്നിശമനസേനയിലെ മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തകരും സന്ധ്യാനദിയിൽ തെരച്ചിൽ തുടരുകയാണെന്ന് പോലീസ് മേധാവി മുത്തലബ് ഹു സൈൻ പറഞ്ഞു. മുങ്ങിയ ബോട്ട് നദിയുടെ അടിത്തട്ടിൽ കണ്ടെത്തി.


300ൽ അധികം നദികളുള്ള ബംഗ്ലാദേശിൽ മൺസൂൺകാലത്ത് ബോട്ടപകടങ്ങൾ പതിവു സംഭവമാണ്. പഴക്കംചെന്ന ബോട്ടുകളിൽ കയറ്റാവുന്നതിലും അധികം പേരെ കുത്തിനിറച്ചു സർവീസ് നടത്തുന്നതാണു മിക്ക അപകടങ്ങൾക്കും കാരണം. കഴിഞ്ഞ ഫെബ്രുവരിയിൽ മധ്യബംഗ്ലാദേശിൽ ബോട്ടപകടത്തിൽ 69 യാത്രക്കാർക്കു ജീവഹാനി നേരിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.