ഗ്രീക്ക് അഭയാർഥി ക്യാമ്പിൽ തീപിടിത്തം: 4000 പേരെ ഒഴിപ്പിച്ചു
ഗ്രീക്ക് അഭയാർഥി ക്യാമ്പിൽ തീപിടിത്തം: 4000 പേരെ ഒഴിപ്പിച്ചു
Tuesday, September 20, 2016 11:58 AM IST
ലെസ്ബോസ്: ഗ്രീക്ക് ദ്വീപായ ലെസ്ബോസിലെ മോറിയ അഭയാർഥി ക്യാമ്പിൽ തിങ്കളാഴ്ചയുണ്ടായ തീപിടിത്തത്തെത്തുടർന്നു നാലായിരം പേരെ ഒഴിപ്പിച്ചു. നിസാര പരിക്കേറ്റ 150 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാമ്പിൽ വഴക്കും കൈയേറ്റവും പതിവാണ്. അന്തേവാസികളിൽ ആരോ മനഃപ്പൂർവം ക്യാമ്പിനു തീവച്ചതാണെന്നു പോലീസ് പറഞ്ഞു. മോറിയ ക്യാമ്പിലെ തീ പെട്ടെന്നു തന്നെ അണച്ചെന്നും ഒഴിപ്പിക്കപ്പെട്ട അഭയാർഥികൾ തിരിച്ചെത്തിത്തുടങ്ങിയെന്നും അധികൃതർ പറഞ്ഞു. അഭയാർഥികളെ കൂട്ടത്തോടെ തുർക്കിയിലേക്കു തിരിച്ചയയ്ക്കാൻ പോകുന്നതായി തിങ്കളാഴ്ച അഭ്യൂഹം പരക്കുകയുണ്ടായി. ഇതെത്തുടർന്നാണു തീപിടിത്തമുണ്ടായത്. സിറിയയിൽനിന്നുള്ള അഭയാർഥികളാണ് തുർക്കിയിൽനിന്നു യൂറോപ്പിലേക്കുള്ള മാർഗമധ്യേ ലെസ്ബോസിലെത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.