സീനിയർ ബുഷിന്റെ വോട്ട് ഹില്ലരിക്കെന്ന്
Tuesday, September 20, 2016 11:58 AM IST
വാഷിംഗ്ടൺ: മുൻ യുഎസ് പ്രസിഡന്റ് ജോർജ് എച്ച് ഡബ്ളിയു ബുഷ് ഇത്തവണ ഹില്ലരി ക്ലിന്റണായിരിക്കും വോട്ടു രേഖപ്പെടുത്തുക. 92 വയസുള്ള സീനിയർ ബുഷിനെ സന്ദർശിച്ചശേഷം റോബർട്ട് കെന്നഡിയുടെ പുത്രി കാത്ലീൻ ഹാർട്ടിംഗ്ടൺ കെന്നഡി ടൗൺസെൻഡ് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത സന്ദേശത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

റിപ്പബ്ളിക്കൻ പാർട്ടിക്കാരായ സീനിയർ ബുഷും അദ്ദേഹത്തിന്റെ പുത്രനും മുൻ യുഎസ് പ്രസിഡന്റുമായ ജൂണിയർ ബുഷും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രചാരണരംഗത്തുനിന്നു വിട്ടുനിൽക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.