ലിബിയയിൽ ഹെലികോപ്റ്റർ തകർന്ന് ആറു മരണം
ലിബിയയിൽ ഹെലികോപ്റ്റർ തകർന്ന് ആറു മരണം
Tuesday, September 20, 2016 11:58 AM IST
തോബ്രുക്: കിഴക്കൻ ലിബിയയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് ആറു പേർ കൊല്ലപ്പെട്ടു. പാർലമെന്റ് സ്‌ഥിതിചെയ്യുന്ന തോബ്രുക് നഗരത്തിൽനിന്ന് 65 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.പാർലമെന്റിന്റെ ഉപദേഷ്‌ടാവ് കേണൽ ഇദ്രിസ് ഹസൻ ദുരന്തത്തിൽ മരിച്ചു. രണ്ടു പേർ രക്ഷപ്പെട്ടു. ട്രിപ്പോളിയുടെ നിയന്ത്രണം തീവ്രവാദികൾ കൈയടക്കിയതിനെത്തുടർന്നാണു പാർലമെന്റിന്റെ ആസ്‌ഥാനം തോബ്രുക്കിലേക്കു മാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.