മെക്സിക്കോ: തട്ടിക്കൊണ്ടുപോയ രണ്ടു വൈദികർ കൊല്ലപ്പെട്ടു
Tuesday, September 20, 2016 11:58 AM IST
മെക്സിക്കോസിറ്റി :മെക്സിക്കോയിലെ വെരാക്രൂസിലെ പോസാ റിക്കായിലെ ദേവാലയത്തിൽനിന്നു ഞായറാഴ്ച അക്രമികൾ തട്ടിക്കൊണ്ടുപോയ രണ്ടു വൈദികരെ പിറ്റേന്നു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫാ. അലെജോ ജിമെനസ്, ഫാ. ഹൊസെ ജൂവാരസ് എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരുടെ ഡ്രൈവറെയും അക്രമികൾ റാഞ്ചിയെങ്കിലും അയാളെ വധിക്കാതെ വിട്ടയച്ചു.അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്ന് മെക്സിക്കൻ ബിഷപ് സ് കൗൺസിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.