പ്രഭാകരൻ മരിച്ചിട്ടില്ലെന്ന്
പ്രഭാകരൻ മരിച്ചിട്ടില്ലെന്ന്
Monday, August 29, 2016 11:07 AM IST
കൊളംബോ: എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ പേര് കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർഥിച്ച് ബന്ധപ്പെട്ട ഓഫീസിൽ റിപ്പോർട്ട് ചെയ്യാൻ നീക്കം. പ്രഭാകരന്റെ സഹോദരനോ സഹോദരിയോ ഇക്കാര്യം ആവശ്യപ്പെട്ടാൽ വേണ്ട സഹായം നൽകാമെന്ന് വടക്കൻ പ്രവിശ്യാ സമിതി അംഗം ശിവാജിലിംഗം പ്രാദേശിക റേഡിയോയോടു പറഞ്ഞു.

2009 മേയ്19നു ശ്രീലങ്കൻസേനയുമായുള്ള പോരാട്ടത്തിൽ വേലുപ്പിള്ള പ്രഭാകരൻ(54) കൊല്ലപ്പെട്ടെന്നാണു സർക്കാർ ഭാഷ്യം. തലയ്ക്കു വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു.


ഇതോടെ ബാക്കിയുള്ള എൽടിടിഇക്കാർ കീഴടങ്ങിയെന്നും ആഭ്യന്തരയുദ്ധം അവസാനിച്ചെന്നുമാണു ചരിത്രം. എന്നാൽ പ്രഭാകരൻ യുദ്ധഭൂമിയിൽനിന്നു രക്ഷപ്പെട്ടെന്നു ചില കടുത്ത എൽടിടിഇക്കാർ കരുതുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.