ഭൂകമ്പത്തിൽ മരിച്ചവർക്ക് ഇറ്റലിയുടെ ആദരാഞ്ജലി
ഭൂകമ്പത്തിൽ മരിച്ചവർക്ക് ഇറ്റലിയുടെ ആദരാഞ്ജലി
Saturday, August 27, 2016 11:45 AM IST
അസ്കോളി പിസേനോ: മധ്യ ഇറ്റലിയിലെ അമട്രീസിൽ കഴിഞ്ഞയാഴ്ച ഉണ്ടായ ശക്‌തമായ ഭൂകമ്പത്തിൽ മരിച്ച 300 പേർക്ക് ആദരാഞ്ജലി അർപ്പിച്ച് ദേശീയപതാക താഴ്ത്തിക്കെട്ടി രാജ്യം ഇന്നലെ ദുഃഖാചരണം നടത്തി. ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ രക്ഷാപ്രവർത്തനം നടത്തിയ നാലായിരത്തോളം പേരെ അമട്രീസ് സന്ദർശിച്ച പ്രസിഡന്റ്സെർജിയോ മറ്ററെല്ല അനുമോദിച്ചു. ബുധനാഴ്ച വെളുപ്പിന് 3.36നായിരുന്നു റിക്ടർ സ്കെയിലിൽ 6.2 രേഖപ്പെടു ത്തിയ ഭൂകമ്പം. റോമിൽനിന്ന് 100 കിലോമീറ്റർ വടക്കുകിഴക്കുള്ള ടൂറിസ്റ്റ് നഗരമാണ് അമട്രീസ്. ചികിത്സയിൽ കഴിയുന്ന നാനൂറോളം പേരിൽ നൂറുപേരുടെ നില ഗുരുതരമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.