നൈജീരിയയിൽ നാലു സൈനികർ കൊല്ലപ്പെട്ടു
Saturday, August 27, 2016 11:45 AM IST
ജമെന: ലേക് ചാഡ് അതിർത്തിയിലെ കയ്ഗ കിൻദിജിയിൽ ബോക്കോ ഹറാം ഭീകരരുടെ കുഴിബോംബ് സ്ഫോടനത്തിൽ പട്രോളിംഗ് സംഘത്തിലെ നാലു സൈനികർ കൊല്ലപ്പെട്ടു. നൈജീരിയ, ചാഡ്, കാമറൂൺ, നൈജർ എന്നീ രാജ്യങ്ങൾ തങ്ങളുടെ അധീനതയിലാക്കി ഇസ്ലാമിക് രാജ്യം സ്‌ഥാപിക്കുകയാണ് നൈജീരിയയിലെ ഭീകരരുടെ ലക്ഷ്യം. ഏഴു വർഷംമുമ്പാണ് ബോക്കോ ഹറാം നൈജീരിയയിൽ പിടിമുറുക്കിയത്. ഇതുവരെ 15,000 പേർ ഭീകരരുടെ ആക്രമണത്തിൽ കൊല്ല പ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.