മെർക്കലിനെതിരേ വധശ്രമം
മെർക്കലിനെതിരേ വധശ്രമം
Friday, August 26, 2016 12:00 PM IST
പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്‌ഥാനമായ പ്രാഗിൽ സന്ദർശനത്തിനെത്തിയ ജർമൻ ചാൻസലർ ആംഗല മെർക്കലിനെ വധിക്കാൻ ശ്രമം. മെർക്കലിന്റെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയ അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെക്ക് പ്രധാനമന്ത്രി സൊബോട്കയുമായി ചർച്ചയ്ക്ക് എയർപോർട്ടിൽനിന്നു സർക്കാർ ഗസ്റ്റ് ഹൗസിലേക്കു പോകുന്നവഴിയാണ് മെർക്കലിനെതിരേ വ്യാഴാഴ്ച ആക്രമണത്തിനു ശ്രമമുണ്ടായത്. സുരക്ഷാവലയം ഭേദിക്കാൻ ഒരുങ്ങിയ അക്രമിയെ വെടിവച്ചാണു കീഴ്പ്പെടുത്തിയത്. അക്രമിക്കു പരിക്കേറ്റിട്ടില്ല.


പ്രതിയെ കസ്റ്റഡിയിലെടുത്തു. അക്രമി ഒറ്റയ്ക്കായിരുന്നുവെന്നും അയാളുടെ പക്കൽ മാരകായുധങ്ങൾ ഇല്ലായിരുന്നുവെന്നും പോലീസ് വക്‌താവ് ജോസിഫ് ബോക്കോൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.