അഴിമതി: ചൈനീസ് ജനറൽ അറസ്റ്റിൽ
Friday, August 26, 2016 12:00 PM IST
ബെയ്ജിംഗ്: പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഉന്നത സൈനിക ജനറൽ അഴിമതിക്കേസിൽ അറസ്റ്റിലായി. സിച്ചുവാൻ പ്രവിശ്യയിലെ ചെംഗ്ഡുവിൽ ഇൻസ്പെക്ഷന് എത്തിയപ്പോഴാണ് ജനറൽ വാങ് ജിയാൻപിംഗിനെ മിലിറ്ററി പ്രോസിക്യൂട്ടർമാർ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ഭാര്യയെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു. സെൻട്രൽ മിലിറ്ററി കമ്മീഷന്റെ കീഴിൽ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫാണ് ജിയാൻപിംഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.