ഇറ്റലിയിലെ ഭൂകമ്പം: മരണ സംഖ്യ 247 ആയി
ഇറ്റലിയിലെ ഭൂകമ്പം: മരണ സംഖ്യ 247 ആയി
Thursday, August 25, 2016 3:50 AM IST
റോം: മധ്യ ഇറ്റലിയിൽ ബുധനാഴ്ച പുലർച്ചെ ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 247 ആയി ഉയർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6.0, 6.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അംബ്രിയ, മാർച്ചേ, ലാസിയോ മേഖലകളിൽ രേഖപ്പെടുത്തിയത്.

അമാട്രിസ്, അക്കുമോലി പട്ടണങ്ങൽ പൂർണമായി തകർന്നതായാണ് റിപ്പോർട്ട്. 2009നുശേഷം ഇറ്റലിയിൽ ഉണ്ടായ ഏറ്റവും ശക്‌തമായ ഭൂകമ്പമാണിത്. അന്ന് ലാഅക്വിലായിലുണ്ടായ ഭൂകമ്പത്തിൽ 300പേർ മരണത്തിനു കീഴടങ്ങിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.