ഹസാക്ക നഗരം സിറിയൻ കുർദുകൾ പിടിച്ചു
ഹസാക്ക നഗരം സിറിയൻ കുർദുകൾ പിടിച്ചു
Tuesday, August 23, 2016 12:24 PM IST
അമ്മാൻ: സിറിയയിലെ ഹസാക്ക നഗരത്തിന്റെ ഭൂരിഭാഗവും സിറിയൻ സൈന്യത്തെ പരാജയപ്പെടുത്തി കുർദുകൾ പിടിച്ചത് തുർക്കിയെ അങ്കലാപ്പിലാക്കി. വടക്കുകിഴക്കൻ സിറിയയിൽ ഒട്ടേറെ പ്രദേശങ്ങൾ കുർദുകളുടെ നിയന്ത്രണത്തിലായി. ഹസാക്ക പിടിച്ച സിറിയൻ കുർദുകൾ സിറിയൻ അതിർത്തിയിലെ ജരാബുലസ് നഗരം പിടിക്കുന്നതു തടയാനായി തുർക്കിയും അവരെ പിന്തുണയ്ക്കുന്ന സിറിയൻ വിമതരും ശ്രമം തുടങ്ങി. ജരാബുലസ് ഇപ്പോൾ ഐഎസ് നിയന്ത്രണത്തിലാണ്.


ജരാബുലസിലെ ഐഎസ് കേന്ദ്രങ്ങൾക്കു നേരേ തുർക്കി ഷെല്ലാക്രമണം ആരംഭിച്ചു. ജരാബുലസ് കുർദുകളുടെ കൈയിൽ അകപ്പെട്ടാൽ അവർ കൂടുതൽ ഗ്രാമങ്ങൾ പിടിച്ച് മുന്നേറും. ഇതു തടയുകയാണു തുർക്കിയുടെയും അവരുടെ കൂട്ടാളികളായ സിറിയൻ വിമതരുടെയും ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.