ക്ലിന്റൺ ഫൗണ്ടേഷന് എതിരേ ട്രംപ്
ക്ലിന്റൺ ഫൗണ്ടേഷന് എതിരേ ട്രംപ്
Tuesday, August 23, 2016 11:58 AM IST
വാഷിംഗ്ടൺ: ജീവകാരുണ്യ സംഘടനയായ ക്ലിന്റൺ ഫൗണ്ടേഷന് എതിരേ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ച് അന്വേഷണം നടത്തണമെന്നു ഡൊണാൾഡ്ട്രംപ് ആവശ്യപ്പെട്ടു.

ഹില്ലരി സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് ക്ലിന്റൺ ഫൗണ്ടേഷനു സംഭാവന നൽകുന്ന വിദേശ, ആഭ്യന്തരദാതാക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങളും പരിഗണനയും സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് നൽകിയെന്നാണ് ആരോപണം.

ഹില്ലരിയുടെ ഭർത്താവും മുൻ യുഎസ് പ്രസിഡന്റുമായ ബിൽ ക്ലിന്റൺ സ്‌ഥാപിച്ച ഈ സംഘടനയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നും ട്രംപ് നിർദേശിച്ചു. ഒഹായോയിലെ അക്രോണിൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്വകാര്യ ഇ–മെയിൽ സർവർ ഉപയോഗിച്ച കേസിൽ ഹില്ലരിക്ക് എതിരേ കുറ്റം ചുമത്താൻ തയാറാവാത്ത എഫ്ബിഐയെയും നീതിന്യായ വകുപ്പിനെയും ട്രംപ് വിമർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.