മുൻ ജിഹാദി അന്തർദേശീയ കോടതിയിൽ മാപ്പു പറഞ്ഞു
മുൻ ജിഹാദി അന്തർദേശീയ കോടതിയിൽ മാപ്പു പറഞ്ഞു
Monday, August 22, 2016 12:11 PM IST
ഹേഗ്: ആഫ്രിക്കൻ രാജ്യമായ മാലിയിലെ ടിംബുക്ടു നഗരത്തിലെ ചരിത്ര സ്മാരകങ്ങൾ തകർത്തതിന് മുൻ ഇസ്ലാമിസ്റ്റ് തീവ്രവാദി ഹേഗിലെ അന്തർദേശീയ കോടതിയിൽ മാപ്പു പറഞ്ഞു. അതിപുരാതന നഗരമായ ടിംബുക്ടുവിന്റെ നിയന്ത്രണം പിടിച്ച അൽക്വയ്ദയുടെയും അൻസാർ ദിൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെയും സ്വാധീനത്തിനു വഴങ്ങിയാണ് താൻ ഈ അതിക്രമത്തിനു കൂട്ടുനിന്നതെന്ന് അഹമ്മദ് അൽ ഫാകി അൽ മഹ്ദി കോടതിയിൽ പറഞ്ഞു.

യുനെസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ടിംബുക്ടുവിലെ 16 പുരാതന ശവകുടീരങ്ങളിൽ 14 എണ്ണം 2012ൽ തകർക്കുന്നതിനു നേതൃത്വം കൊടുത്തെന്നാണ് മഹ്ദിക്കെതിരേയുള്ള ആരോപണം. 14–ാംനൂറ്റാണ്ടിൽ നിർമിച്ച ശവകുടീരങ്ങളും മറ്റുമാണു തകർത്തത്.

2012ൽ മാലിയിൽ അധികാരം കൈയാളിയ അൻസാർ ദിൻ സംഘടനയിലെ അംഗമായിരുന്നു മഹ്ദി. ഒരു വർഷത്തിനുശേഷം ഫ്രഞ്ച് സൈന്യം അൻസാർ ദിനിനെ തുരത്തി. മഹ്ദി അറസ്റ്റിലാവുകയും ചെയ്തു.

പിക്കാക്സും മറ്റും ഉപയോഗിച്ച് മഹ്ദിയുടെ നേതൃത്വത്തിലുള്ള മതപോലീസാണു ശവകുടീരങ്ങൾ തകർത്തത്. ഒരു പുരാതന മോസ്കിന്റെ കതകും തകർത്തു.

<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ23ാമഹഹ്യബേൗയലരഹീ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
സാംസ്കാരിക, ചരിത്ര പ്രാധാന്യമുള്ള സ്മാരകങ്ങൾ തകർത്തതു സംബന്ധിച്ച് അന്തർദേശീയ കോടതിയുടെ പരിഗണനയ്ക്കു വരുന്ന ആദ്യ കേസാണു മഹ്ദിയുടേത്.

സിറിയയിലെ മരുപ്പച്ച നഗരമായ പൽമീറയിലെ സ്മാരകങ്ങൾ ഐഎസ് തകർത്തതിനും അഫ്ഗാനിസ്‌ഥാനിലെ ബാമിയനിലെ ബുദ്ധപ്രതിമകൾ താലിബാൻ തകർത്തതിനും തുല്യമായ കുറ്റകൃത്യമാണു ടിംബുക്ടുവിലേതെന്ന് പ്രോസിക്യൂട്ടർ ഫാത്തിമ ബൻസൗദ ചൂണ്ടിക്കാട്ടി. മെഹ്ദി കുറ്റസമ്മതം നടത്തിയെങ്കിലും കേസ് തുടരുമെന്ന് അധികൃതർ വ്യക്‌തമാക്കി. 30വർഷം വരെ ശിക്ഷ കിട്ടാവുന്ന കേസാണിത്. എന്നാൽ ശിക്ഷാകാലാവധി ഒമ്പതു മുതൽ 11 വരെ വർഷമായി കുറയ്ക്കണമെന്ന് ആവശ്യപ്പെടുമെന്ന് മഹ്ദിയുടെ അഭിഭാഷകർ പറഞ്ഞു. വിചാരണ ഒരാഴ്ച നീളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.