ഇ–മെയിൽ: ഹില്ലരിക്ക് എതിരേ പവൽ
ഇ–മെയിൽ: ഹില്ലരിക്ക് എതിരേ പവൽ
Monday, August 22, 2016 12:11 PM IST
വാഷിംഗ്ടൺ: സ്വകാര്യ ഇ–മെയിൽ അക്കൗണ്ട് ഉപയോഗിച്ചത് മുൻ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവലിന്റെ ഉപദേശ പ്രകാരമാണെന്ന ഹില്ലരി ക്ലിന്റന്റെ ആരോപണത്തിനെതിരേ പവൽ രംഗത്തെത്തി. റിപ്പബ്ലിക്കൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ കീഴിൽ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു പവൽ.

ഔദ്യോഗിക കത്തിടപാടുകൾക്കു സ്വകാര്യ ഇ മെയിൽ അക്കൗണ്ട് ഉപയോഗിച്ച ഹില്ലരിയുടെ നടപടിയെക്കുറിച്ച് എഫ്ബിഐ അന്വേഷണം നടത്തിയിരുന്നു. എഫ്ബിഐക്കു നൽകിയ മൊഴിയിലാണ് പവലിനെക്കുറിച്ച് ഹില്ലരി പരാമർശിച്ചത്.


പവൽ സ്വകാര്യ ഇ–മെയിൽ അക്കൗണ്ട് ഉപയോഗിച്ചിരുന്നു. എന്നാൽ, താൻ ഇക്കാര്യം ഹില്ലരിയെ അറിയിക്കുമ്പോൾ അവർ സ്വകാര്യ അക്കൗണ്ട് ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായിരുന്നു.

ഇപ്പോൾ തന്റെ തലയിൽ കുറ്റം കെട്ടിവയ്ക്കാനുള്ള നീക്കം വിലപ്പോവില്ലെന്നു പവൽ പറഞ്ഞു. പവൽ സ്വകാര്യ ഇ–മെയിൽ അക്കൗണ്ടാണ് ഉപയോഗിച്ചതെങ്കിൽ ഹില്ലരി സ്വവസതിയിൽ സ്വകാര്യ ഇ–മെയിൽ സർവർ തന്നെ വച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.