സിംഗപ്പൂർ പ്രധാനമന്ത്രിക്ക് അസുഖം
സിംഗപ്പൂർ പ്രധാനമന്ത്രിക്ക് അസുഖം
Sunday, August 21, 2016 11:08 AM IST
സിംഗപ്പൂർ : ടിവിയിൽ തത്സമയ സംപ്രേഷണം ചെയ്ത പ്രസംഗത്തിനിടെ സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂങ് മോഹാലസ്യപ്പെട്ടത് പ്രേക്ഷകരെ ഞെട്ടിച്ചു. ഉടൻതന്നെ സംപ്രേഷണം നിർത്തിവച്ചു. ദേശീയദിനാചരണം പ്രമാണിച്ചു നയപ്രഖ്യാപനം നടത്തുമ്പോഴാണ് പ്രധാനമന്ത്രിക്ക് ബോധക്ഷയമുണ്ടായത്.

ഡോക്ടർമാർ എത്തി അദ്ദേഹത്തിനു ചികിത്സ നൽകി. ദീർഘനേരം നിന്നതും കടുത്ത ചൂടുമാണ് അസുഖത്തിനു കാരണം. 64കാരനായ ലൂങ് അല്പസമയത്തിനുശേഷം പ്രസംഗം പുനരാരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പിനുശേഷം പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.