ലാദനെക്കുറിച്ചുള്ള ബുക്ക്: യുഎസ് മുൻ നേവി ഭടനു 44 കോടി രൂപ പിഴ
Saturday, August 20, 2016 11:42 AM IST
വാഷിംഗ്ടൺ: ഉസാമ ബിൻ ലാദനെ വധിച്ചതിൽ തന്റെ പങ്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി പുസ്തകമെഴുതിയ അമേരിക്കൻ മുൻ നേവി ഭടനെതിരായ കേസ് തീർപ്പാക്കാൻ 44 കോടി രൂപ പിഴ. ലാദനെ വധിച്ച ഓപ്പറേഷനിൽ പങ്കെടുത്ത മാറ്റ് ബിസോന്നെറ്റിനെതിരേയാണ് പിഴശിക്ഷ വിധിച്ചിരിക്കുന്നത്.

അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രസിദ്ധപ്പെടുത്താൻ പാടില്ലാത്ത രേഖകൾ പുസ്തകമാക്കിയതിനാണ് ശിക്ഷയെന്ന് ഫെഡറർ കോർട്ട് വ്യക്‌തമാക്കി. മാറ്റ് ബിസോന്നെറ്റും മാർക്ക് ഓവനും ചേർന്നാണ് ലാദനെക്കുറിച്ചുള്ള ‘നോ ഈസി ഡേ’ എന്ന പുസ്തകം എഴുതിയത്. പുസ്തകത്തിന്റെ റോയൽറ്റിയും വരുമാനവും അമേരിക്കൻ സർക്കാരിനു നല്കണമെന്നും കോടതി വിധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.