ജപ്പാനിൽ ശക്‌തമായ ഭൂചലനം
Saturday, August 20, 2016 11:42 AM IST
ടോക്കിയോ: തുടർച്ചയായ രണ്ടാം ദിവസവും ജപ്പാനിൽ ശക്‌തമായ ഭൂചലനം. ഇന്നലെ ഉണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 6.0 രേഖപ്പെടുത്തി. എന്നാൽ, ആളപായമോ നാശനഷ്‌ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്കിയിട്ടില്ല. വടക്കൻ ജപ്പാനിലെ തീരത്താണു ഭൂകമ്പമുണ്ടായത്. കടലിൽനിന്നും 10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രമെന്നു ജാപ്പനീസ് ഭൗമശാസ്ത്ര ഏജൻസി അറിയിച്ചു. ഫുക്കിഷിമയുടെ തെക്കുള്ള ഇബരാകി തീരത്ത് 5.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പിന്നാലെയാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.