ട്രംപ് ഖേദം പ്രകടിപ്പിച്ചു
ട്രംപ് ഖേദം പ്രകടിപ്പിച്ചു
Friday, August 19, 2016 12:07 PM IST
വാഷിംഗ്ടൺ: മറ്റുള്ളവർക്കു വേദന വരുന്ന തരത്തിൽ നടത്തിയ പരാമർശങ്ങളിൽ ഡൊണാൾഡ് ട്രംപ് ഖേദം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പു ചൂടിൽ പലപ്പോഴും മറ്റുള്ളവരെ മുറിപ്പെടുത്തുന്ന വാക്കുകൾ പ്രയോഗിച്ചുപോയി. ഇതിൽ നിർവ്യാജമായി ഖേദിക്കുന്നുവെന്നു നോർത്ത് കരോളൈനയിലെ ഷാർലറ്റിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. അഭിപ്രായ സർവേകളിൽ ട്രംപ് പിന്നിലായെന്ന റിപ്പോർട്ടുകളാണ് ഖേദ പ്രകടനത്തിനു വഴിവച്ചതെന്നു പറയപ്പെടുന്നു.ട്രംപിന്റെ ഖേദപ്രകടനത്തിൽ കഴമ്പില്ലെന്നു ഹില്ലരി ക്ലിന്റന്റെ പ്രചാരണവിഭാഗം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.