ആലപ്പോയിൽനിന്ന് ഒരു നൊമ്പരച്ചിത്രം
ആലപ്പോയിൽനിന്ന് ഒരു നൊമ്പരച്ചിത്രം
Thursday, August 18, 2016 12:40 PM IST
ബെയ്റൂട്ട്: സിറിയൻ നഗരമായ ആലപ്പോയിൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കടിയിൽനിന്നു പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കുരുന്നിന്റെ ചിത്രം ലോകമനഃസാക്ഷിയെ ഞെട്ടിച്ചു. ദേഹമാസകലം പൊടികൊണ്ടുമൂടി മുഖത്തുനിന്നു രക്‌തംവാർന്ന നിലയിൽ ആംബുലൻസിൽ ഇരിക്കുന്ന അഞ്ചുവയസുകാരൻ ഒമ്റാൻ ഡാക്നീഷിന്റെ ചിത്രം സിറിയൻ വിമതരാണു പുറത്തുവിട്ടത്.

ബുധനാഴ്ച രാത്രി ആലപ്പോയിലെ വിമതമേഖലയിൽ നടന്ന വ്യോമാക്രമണത്തിലാണ് ഒമ്റാനു പരിക്കേറ്റത്. തലയ്ക്കു മുറിവുണ്ടെങ്കിലും തലച്ചോറിനു കുഴപ്പമില്ല. ഇന്നലെ കുട്ടിയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു. വ്യോമാക്രമണത്തിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.