ആലപ്പോയിൽ വ്യോമാക്രമണത്തിൽ 70 മരണം
ആലപ്പോയിൽ വ്യോമാക്രമണത്തിൽ 70 മരണം
Thursday, August 18, 2016 12:40 PM IST
ഡമാസ്കസ് സിറിയയിലെ ആലപ്പോ നഗരത്തിൽ വിമതരെയും ജിഹാദിസ്റ്റുകളെയും ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങളിൽ 70 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ 74 വ്യോമാക്രമണങ്ങൾ നടത്തിയെന്നു സിറിയൻ സർക്കാർ വാർത്താ ഏജൻസി സനാ റിപ്പോർട്ടു ചെയ്തു.

ആലപ്പോ നഗരം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. കിഴക്കൻ ആലപ്പോയിൽ വിമതരും പടിഞ്ഞാറൻ മേഖലയിൽ സൈന്യവും ആധിപത്യം പുലർത്തുന്നു. അടുത്തയിടെ കിഴക്കൻ മേഖലയിൽ ഏർപ്പെടുത്തിയ ഉപരോധം തകർക്കാൻ ശ്രമം ഉണ്ടായെങ്കിലും പൂർണമായി വിജയിച്ചില്ല. സർക്കാരിന്റെ മിലിട്ടറി കോളജുകളും മറ്റും ജെയിഷ് അൽ ഫത്താ വിഭാഗം പിടിച്ചു. ഇതു തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു വ്യോമാക്രമണം നടത്തുന്നത്


ഇതിനിടെ കിഴക്കൻ ആലപ്പോയിൽ കുടുങ്ങിയ സാധാരണക്കാർക്കു സഹായം എത്തിക്കുന്നതിനായി 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യുഎൻ ദൂതൻ മിസ്തൂര നിർദേശിച്ചു. വെടിനിർത്തലിനു തയാറാണെന്ന് ഇവിടെ ജിഹാദിസ്റ്റുകൾക്ക് എതിരേ വ്യോമാക്രമണം നടത്തുന്ന റഷ്യ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.