ഉത്തരകൊറിയൻ ഡെപ്യൂട്ടി സ്‌ഥാനപതി കൂറുമാറി
ഉത്തരകൊറിയൻ ഡെപ്യൂട്ടി സ്‌ഥാനപതി കൂറുമാറി
Wednesday, August 17, 2016 12:20 PM IST
സിയൂൾ: ഉത്തരകൊറിയയുടെ ലണ്ടനിലെ ഡെപ്യൂട്ടി അംബാസഡർ തേ യോംഗ് ഹോയും കുടുംബവും ദക്ഷിണകൊറിയയിൽ അഭയംതേടി. സമീപകാലത്ത് കൂറുമാറുന്ന ഏറ്റവും ഉന്നതനായ ഉദ്യോഗസ്‌ഥനാണു തേ.

തേയും കുടുംബവും ഉത്തരകൊറിയയുടെ ബദ്ധശത്രുവായ ദക്ഷിണകൊറിയയിൽ എങ്ങനെയാണ് എത്തിച്ചേർന്നതെന്നു വ്യക്‌തമല്ല. എത്ര കുടുംബാംഗങ്ങൾ തേയൊടൊപ്പം ഉണ്ടെന്നും അറിവായിട്ടില്ല. ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ ഭരണത്തിൽ അതൃപ്തിയുള്ളതിനാലാണ് തേ കൂറുമാറിയതെന്ന് കൊറിയൻ ഏകീകരണവകുപ്പിന്റെ വക്‌താവ് ജിയോംഗ് ജൂൺഹി സിയൂളിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. മകന്റെ ഭാവിയുംകൂടി കണക്കിലെടുത്താണ് തേ പലായനം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. തേയുടെ പുത്രൻ കുംതേ ലണ്ടനിലെ ആക്റ്റൺ ഹൈസ്കൂൾ വിദ്യാർഥിയാണ്.


ഉത്തരകൊറിയയിലെ ഏകാധിപത്യ ഭരണത്തിൽ നിന്നു രക്ഷപ്പെടാനായി ദക്ഷിണകൊറിയയിലേക്കു പലായനം ചെയ്തവരുടെ എണ്ണത്തിൽ ഈവർഷം വർധനയുണ്ടായി. ഇതിനകം 814 പേർ അഭയം തേടിയെന്നാണു കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.