ഹിന്ദു ഡോക്ടർ പാക്കിസ്‌ഥാനിൽ മരിച്ച നിലയിൽ
ഹിന്ദു ഡോക്ടർ പാക്കിസ്‌ഥാനിൽ മരിച്ച നിലയിൽ
Saturday, July 30, 2016 11:01 AM IST
കറാച്ചി: ഹിന്ദു ഡോക്ടറെ കറാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അനിൽകുമാർ(32)ആണു മരിച്ചത്. സർജിക്കൽ വാർഡിലെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് ജീവനക്കാർ വാതിൽ പൊളിച്ചാണ് അകത്തു കടന്നത്. വെള്ളിയാഴ്ച വെളുപ്പിനാണ് അനിൽകുമാർ ഐസിയുവിൽ പ്രവേശിച്ചത്. അനിൽകുമാർ ഇരുന്ന കസേരയ്ക്കു സമീപം ഒരു സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതു വിദഗ്ധ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷമേ മരണ കാരണം വ്യക്‌തമാകൂ എന്ന് എദ്ഗ സ്റ്റേഷൻ ഹൗസ് ഓഫീസർ നസീമുദീൻ പറഞ്ഞു. ഡ്യൂട്ടിയിലിരിക്കെയാണു മരണം എന്നതിനാൽ ദുരൂഹമരണത്തിനു പോലീസ് കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.