പാക്കിസ്‌ഥാനിൽ വിവാഹ പാർട്ടി സഞ്ചരിച്ച വാൻ മുങ്ങി 26 പേർ മരിച്ചു
Saturday, July 30, 2016 11:01 AM IST
പെഷവാർ: പാക്കിസ്‌ഥാനിൽ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലെ തബായിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വിവാഹപാർട്ടി സഞ്ചരിച്ച വാൻ മുങ്ങി 26 പേർ മരിച്ചു. ഇവരിൽ 18 കുട്ടികളും ആറു സ്ത്രീകളും ഉൾപ്പെടുന്നു. ഒഴുക്കിൽപ്പെട്ട നാലുപേർക്കായി ദേശീയ ദുരന്തനി വാരണ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിവരികയാണ്. ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലെ ബാസാർ സക്ക ഖേലിലേക്കു പോവുകയായിരുന്നു വാൻ.

ഈ വർഷം ഏപ്രിലിൽ കനത്തമഴയിലും മണ്ണിടിച്ചിലിലും ഖൈബർ പഖ്തുൺഖ്വ, ഗിൽജിറ്റ്–ബാൽടിസ്‌ഥാൻ പ്രവിശ്യകളിൽ 120 പേരാണു മരിച്ചത്.

2010ൽ പാക്കിസ്‌ഥാനിലുണ്ടായ പ്രളയത്തിൽ 2000 പേരാണു മരിച്ചത്. പത്തുലക്ഷത്തോളം പേർ ഭവനരഹിതരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.