ഇന്ത്യയിലെ ബീഫ് വിഷയത്തിൽ അമേരിക്കയ്ക്കും ആശങ്ക
Saturday, July 30, 2016 11:01 AM IST
ന്യൂഡൽഹി: ബീഫിന്റെ പേരിൽ ഇന്ത്യയിൽ ആക്രമണങ്ങൾ വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക.

രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും കുറ്റക്കാരെ നീതിപീഠത്തിനു മുന്നിൽകൊണ്ടുവരണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ബീഫ് കഴിച്ചതിന്റെ പേരിലുള്ള ആക്രമണങ്ങളുടെയും മധ്യപ്രദേശിലെ റെയിൽവേ സ്റ്റേഷനിൽ അടുത്തിടെ രണ്ടു മുസ്ലിം സ്ത്രീകളെ മർദിച്ചതിന്റെയും പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരോടു പ്രതികരിക്കവേ അമേരിക്കൻ വിദേശകാര്യ വക്‌താവ് ജോൺ കിർബിയാണ് ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചത്. ആക്രമിക്കപ്പെട്ട ജനത യോട് അമേരിക്ക ഐക്യദാർഢ്യം അറിയിക്കുന്നു. സർക്കാർ മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാത ന്ത്ര്യവും ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും വർധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കെതിരേ ശക്‌തമായ നടപടി സ്വീകരിക്കണമെന്നും അമേരിക്കൻ വിദേശകാര്യമന്ത്രാലയം, ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിൽ വർധിച്ചുവരുന്ന അസഹിഷ്ണുതയിലും സംഘർഷങ്ങളിലും തീർച്ചയായും ആശങ്കയുണ്ട്. ഇതുപോലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന മറ്റുരാജ്യങ്ങളോടു പറയുന്നതു പോലെ തന്നെ ഇന്ത്യയിലെ സർക്കാരിനോട് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ അഭ്യർഥിക്കുകയാണ്. ഇന്ത്യയുടേതു സഹിഷ്ണുതാപരമായ പാരമ്പര്യം ആണ്.


ഇന്ത്യക്കാരുമായി എല്ലാ നിലയ്ക്കും സഹകരിച്ചുപ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.