ഈ ക്രൂരത ക്ഷമിക്കണമേ: ഫ്രാൻസിസ് മാർപാപ്പ
ഈ ക്രൂരത ക്ഷമിക്കണമേ: ഫ്രാൻസിസ് മാർപാപ്പ
Friday, July 29, 2016 12:11 PM IST
ഔഷ്വിറ്റ്സ്: രണ്ടാം ലോകമഹായുദ്ധകാലത്ത് ജൂതൻമാരെ ഹിറ്റ്ലറുടെ സൈന്യം കൂട്ടക്കൊല നടത്തിയ പോളണ്ടിലെ ഔഷ്വിറ്റ്സ്– ബിർക്കന്യൂ നാസി കോൺസൻട്രേഷൻ ക്യാമ്പുകൾ ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചു.

രണ്ടുമണിക്കൂർ നീണ്ട സന്ദർശനത്തിൽ ക്യാമ്പ് സൂപ്പർവൈസർമാരോടും ഔഷ്വിറ്റ്സ് കൂട്ടക്കൊലയിൽനിന്നും രക്ഷപ്പെട്ടവരോടും ചുരുക്കം ചില വാക്കുകൾ സംസാരിച്ചതൊഴിച്ചാൽ മാർപാപ്പ പൂർണ നിശബ്ദനായിരുന്നു.

ദൈവമേ കരുണ കാട്ടണമേ, ഈ ക്രൂരത ക്ഷമിക്കണമേ; അദ്ദേഹം ഔഷ്വിറ്റ്സ് ക്യാമ്പിലെ സന്ദർശക ഡയറിയിൽ സ്പാനിഷ് ഭാഷയിൽ എഴുതി. പോളണ്ടിലെ മുഖ്യ യഹൂദ പുരോഹിതൻ മിഖായിൽ ഷുദ്രിച് 130–ാം സങ്കീർത്തനം ഹീബ്രുവിൽ ആലപിച്ചു. പിന്നീട് ഒരു കത്തോ ലിക്കാ പുരോഹിതൻ പോളിഷ് ഭാഷയിലും ഈ സങ്കീർത്തനം ചൊല്ലി.

യൂറോപ്പിനു പുറത്തുനിന്ന് ഔഷ്വിറ്റ്സ്–ബിർക്കന്യൂ നാസിതടവറകൾ സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ. ഇതിനുമുമ്പ് വിശുദ്ധ ജോൺ പോൾ രണ്ടാമനും പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമനും നാസി ക്യാമ്പു സന്ദർശിച്ചിട്ടുണ്ട്. പത്തുലക്ഷം പേർ ഈ മരണപ്പാളയത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്.


ഔഷ്വിറ്റ്സിൽ വിശുദ്ധ മാക്സ്മില്യൻ കോൾബെ പീഡനങ്ങൾക്കിരയായി മരിച്ച തടവുമുറി സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ പ്രാർഥിച്ചു. ഫ്രാൻസിസ്കൻ സന്യാസിയായ മാക്സ്മില്യൻ കോൾബെ മറ്റൊരു തടവുകാരനു പകരം ജീവൻ ബലി നൽകുകയായിരുന്നു.

1982 ൽ ജോൺ പോൾ രണ്ടാ മൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.വിമാനമാർഗം പോകാൻ മോശം കാലാവസ്‌ഥ വിലങ്ങുതടിയായതോടെ ക്രാക്കോവിൽ നിന്ന് 65കിലോമീറ്റർ റോഡ് മാർഗം കാറിൽ സഞ്ചരിച്ചാണ് മാർപാപ്പഔഷ്വി റ്റ്സിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.