തുർക്കിയിൽ 42 റിപ്പോർട്ടർമാർക്ക് അറസ്റ്റ് വാറന്റ്
തുർക്കിയിൽ  42 റിപ്പോർട്ടർമാർക്ക് അറസ്റ്റ് വാറന്റ്
Monday, July 25, 2016 11:34 AM IST
അങ്കാറ: സൈനിക അട്ടിമറി നീക്കത്തിന്റെ പശ്ചാത്തലത്തിൽ എർദോഗൻ സർക്കാർ ആരംഭിച്ച ശുദ്ധീകരണം തുടരുന്നു. ഇന്നലെ 42 മാധ്യമ പ്രവർത്തകർക്ക് എതിരേ ഈസ്റ്റാംബൂൾ ഭീകരവിരുദ്ധ പ്രോസിക്യൂട്ടർ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

സൈനികനീക്കത്തെ അനുകൂലിച്ചെന്നു സംശയിച്ച് അറുപതിനായിരത്തിലധികം പേർക്ക് എതിരേ ഇതിനകം നടപടിയെടുത്തു. മാധ്യമ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനുള്ള എർദോഗൻ സർക്കാരിന്റെ നീക്കത്തിൽ പാശ്ചാത്യ സർക്കാരുകൾ ആശങ്ക പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.