കാർബോംബ്: ഇറാക്കിൽ 16 മരണം
കാർബോംബ്: ഇറാക്കിൽ 16 മരണം
Monday, July 25, 2016 11:34 AM IST
ബാഗ്ദാദ്: ഇറാക്കിലെ ദിയാല പ്രവിശ്യയിൽ ചാവേർ ഭടൻ നടത്തിയ കാർബോംബ് ആക്രമണത്തിൽ കുറഞ്ഞത് 16 പേർ മരിച്ചു. ഐഎസാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. ബാഗ്ദാദിൽനിന്ന് 80 കിലോമീറ്റർ അകലെ ഖാളിസ് പട്ടണത്തിലെ ചെക്കുപോസ്റ്റിലാണ് കാർബോംബ് സ്ഫോടനം നടന്നത്.

ചെക്കുപോസ്റ്റിലുണ്ടായിരുന്ന മിനിവാനിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. എട്ടുപോലീസുകാരും കൊല്ലപ്പെട്ടു.സുന്നി മേഖലയിലെ ഷിയാപട്ടണമാണു ഖാളിസ്.


ചെക്കുപോസ്റ്റിൽ കാത്തുകിടന്നിരുന്ന 20 വാഹനങ്ങൾ സ്ഫോടനത്തിന്റെ ശക്‌തിയിൽ തകർന്നു. കഴിഞ്ഞദിവസം ബാഗ്ദാദിൽ ഐഎസ് നടത്തിയ മറ്റൊരു ആക്രമണത്തിൽ 21 പേർക്കു ജീവഹാനി നേരിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.