മലയാളി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു
മലയാളി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു
Monday, July 25, 2016 11:34 AM IST
അബുദാബി: മകളുടെ എൽ എൽ ബി പ്രവേശനവുമായി ബന്ധപ്പെട്ട് ബംഗളൂരുവിനു യാത്രതിരിച്ച മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. റാന്നി ഈട്ടിച്ചുവട് മഴവഞ്ചേരിൽ എം.പി. ജോർജിന്റെ മകൻ ജോർജ് ഫിലിപ്പാണ്(മോൻ–55) അബുദാബിയിൽ മരിച്ചത്. രാവിലെയുള്ള ജെറ്റ് എയർവെയ്സ് വിമാനത്തിൽ പോകുന്നതിനായി ചെക് – ഇൻ നടപടികൾ പൂർത്തിയാക്കി ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോൾ ജോർജിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.ഉടൻതന്നെ മഫ്റഖ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദുബായ് അൽ അഖില ജനറൽ ട്രേഡിങ് കമ്പനിയിലെ ഉദ്യോഗസ്‌ഥനായിരുന്നു. കോട്ടയം പള്ളം തുണ്ടത്തിൽ ഐവി യാണ് ഭാര്യ.മക്കൾ: ക്രിസ്റ്റീൻ ,ലെസ്ലി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.