വ്യോമാക്രമണത്തിൽ നാല് ആശുപത്രികൾ തകർന്നു
വ്യോമാക്രമണത്തിൽ നാല് ആശുപത്രികൾ തകർന്നു
Sunday, July 24, 2016 11:30 AM IST
ആലപ്പോ: സിറിയയിലെ ആലപ്പോ നഗരത്തിന്റെ കിഴക്കൻ മേഖലയിൽ നാലു താത്കാലിക ആശുപത്രികളിൽ സിറിയൻ യുദ്ധവിമാനങ്ങൾ ബോംബിട്ടു. ഒരു രക്‌തബാങ്കും ആക്രമണത്തിനിരയായി. ബോംബാക്രമണത്തിൽ രണ്ടുദിവസം പ്രായമുള്ള കുട്ടി മരിച്ചു.

ആലപ്പോയുടെ കിഴക്കൻ മേഖല വിമതരുടെ നിയന്ത്രണത്തിലാണ്. സർക്കാർ സൈന്യം ഈ പ്രദേശം വളഞ്ഞിരിക്കുകയാണ്. ഇതിനിടെ സിറിയയിലെ ആഭ്യന്തരയുദ്ധത്തിന് അറുതിവരുത്തുന്നതിന് വിമതരുമായി സമാധാന ചർച്ച പുനരാരംഭിക്കാൻ തയാറാണെന്നു പ്രസിഡന്റ് ബഷാർ അൽ അസാദ് ഇന്നലെ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.