ബാഗ്ദാദിൽ ഐഎസ് ആക്രമണം: 21 മരണം
ബാഗ്ദാദിൽ ഐഎസ് ആക്രമണം: 21 മരണം
Sunday, July 24, 2016 11:30 AM IST
ബാഗ്ദാദ്: വടക്കൻ ഇറാക്കിൽ ഷിയാ മേഖലയിൽ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ കുറഞ്ഞത് 21 പേർ കൊല്ലപ്പെടുകയും 29 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഖാദ്മിയ മേഖലയിലെ ചെക്കുപോസ്റ്റിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. സുരക്ഷാ സൈനികരെയാണു ലക്ഷ്യമിട്ടതെന്ന് ഐഎസ് വ്യക്‌തമാക്കി. ബാഗ്ദാദിലെ കരാഡ ഡിസ്ട്രിക്ടിൽ ഈ മാസം ആദ്യം ഐഎസ് നടത്തിയ ആക്രമണത്തിൽ 292 പേർക്കു ജീവഹാനി നേരിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.