മ്യൂണിക് മാളിലെ വെടിവയ്പ്; പ്രതി വിഷാദരോഗി
മ്യൂണിക് മാളിലെ വെടിവയ്പ്; പ്രതി വിഷാദരോഗി
Saturday, July 23, 2016 12:20 PM IST
മ്യൂണിക്: ജർമൻ നഗരമായ മ്യൂണിക്കിലെ ഒളിമ്പിയ ഷോപ്പിംഗ് മാളിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയത് അലി ഡേവിഡ് സൺ ബോളി യെന്ന 18 കാരനായ ജർമൻ– ഇറാനിയൻ വംശജൻ. ഇയാൾക്ക് ഐഎസുമായി ബന്ധമില്ലെന്നു സ്‌ഥിരീകരിച്ചു.

വിഷാദരോഗിയായിരുന്ന ഇയാൾക്കു വെടിവയ്പിനോടു കടുത്ത അഭിനിവേശമുണ്ടായിരുന്നതായാണു റിപ്പോർട്ടുകൾ. കൂട്ടക്കൊലകൾ സംബന്ധിച്ച ബുക്കുകളും വാർത്തകളും മറ്റും ഇയാൾ ശേഖരിച്ചിരുന്നു. വെടി വയ്പിനെത്തുടർന്ന് ഇയാൾ ജീവനൊടുക്കിയതായി കണ്ടെത്തി. വെടിവയ്പിൽ 16 പേർക്കു പരിക്കേറ്റിട്ടുണ്ട്.
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ24ാൗിശസബാമഹബയഹമെേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ഷോപ്പിംഗ് മാളിലെ മക് ഡൊണാൾഡ് ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിലാണ് വെടിവയ്പ് ആരംഭിച്ചത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവാവ് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്.

15നും 21നും മധ്യേ പ്രായമുള്ളവരാണു കൊല്ലപ്പെട്ടവരിൽ അധികവും. ആക്രമണത്തിനു പിന്നിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് ആദ്യം പുറത്തുവന്ന റിപ്പോട്ടുകൾ. അതേത്തുടർന്ന് നഗരം മുഴുവൻ പോലീസ് അരിച്ചുപെറുക്കിയിരുന്നു, ഏതാനും മണിക്കൂർ മ്യൂണികിലെ പ്രധാന റെയിൽവേ സ്റ്റേഷൻ അടച്ചിടുകയും പൊതുഗതാഗതം നിരോധിക്കുകയും ചെയ്തിരുന്നു. അന്വേഷണങ്ങൾക്കൊടുവിൽ കൊലപാതകിയുടെ മൃതദേഹം തലയ്ക്കു വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.