തുർക്കിയിൽ അരലക്ഷം പേർക്കെതിരേ നടപടി
തുർക്കിയിൽ അരലക്ഷം പേർക്കെതിരേ നടപടി
Wednesday, July 20, 2016 12:12 PM IST
അങ്കാറ: തുർക്കിയിലെ പരാജയപ്പെട്ട സൈനിക അട്ടിമറിയെത്തുടർന്നു പ്രസിഡന്റ് എർദോഗൻ ആരംഭിച്ച ശുദ്ധീകരണ പ്രക്രിയ തുടരുന്നു. ഇതിനകം അരലക്ഷത്തിലധികം പേർക്ക് എതിരേ നടപടിയെടുത്തു. ഇന്നലെ അങ്കാറയിൽ എർദോഗന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഭാവി നടപടികൾ ചർച്ച ചെയ്തു. 99 ജനറൽമാർക്കും അഡ്മിറൽമാർക്കും കുറ്റപത്രം നൽകാൻ തീരുമാനിച്ചു.

21000 അധ്യാപകരോടും 15000 വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്‌ഥരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. 1577 യൂണിവേഴ്സിറ്റി ഡീൻമാരെയും പുറത്താക്കി. അട്ടിമറി നീക്കത്തിന്റെ സൂത്രധാരനായ യുഎസിൽ താമസിക്കുന്ന ഇമാം ഗുലെനുമായി ബന്ധം പുലർത്തുന്നവരെന്നു സംശയിക്കുന്നവരെ മുഴുവൻ സിവിൽ, പോലീസ്, സൈനിക വിഭാഗങ്ങളിൽനിന്നു പുറത്താക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.

തുർക്കി ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട 8777പേരെയും ഇന്റലിജൻസ് വിഭാഗത്തിലെ നൂറുപേരെയും സസ്പെൻഡു ചെയ്തതായി അനഡോലു വാർത്താഏജൻസി അറിയിച്ചു. ജഡ്ജിമാരും പ്രോസിക്യൂട്ടർമാരും ഉൾപ്പെടെ 2745 പേരെയും തടങ്കലിലാക്കിയിട്ടുണ്ട്. 24 റേഡിയോ, ടിവി സ്റ്റേഷനുകളുടെ ലൈസൻസ് റദ്ദാക്കി.


ഇതിനിടെ വിക്കിലീക്സിനു തുർക്കി സർക്കാർ നിരോധനം ഏർപ്പെടുത്തി. എർദോഗന്റെയും അദ്ദേഹത്തിന്റെ എകെ പാർട്ടിയുടെയും ഇമെയിൽ സന്ദേശങ്ങൾ പ്രസിദ്ധപ്പെടുത്തിയതിനെത്തുടർന്നാണു നടപടി.

മൂന്നുലക്ഷത്തോളം ഇമെയിൽ സന്ദേശങ്ങളാണു വിക്കിലീക്സ് പുറത്തുവിട്ടത്. ഇതിനിടെ അട്ടിമറി നീക്കം നടന്ന ദിവസം മർമാരിസിലെ ഹോട്ടലിലേക്ക് എർദോഗനെ പിടിക്കാൻ വിട്ട സൈനികരോട് ഒരു ഭീകരനെ വേട്ടയാടാനാണു പോകുന്നതെന്നു പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഒരു വിശ്വസ്ത സൈനിക കമാൻഡറിൽനിന്നു വിവരം കിട്ടിയതിനാലാണ് എർദോഗന് ഇവരുടെ പിടിയിൽപ്പെടാതെ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.