ആലപ്പോയിൽ പന്ത്രണ്ടുകാരനെ ശിരച്ഛേദം ചെയ്തു
ആലപ്പോയിൽ പന്ത്രണ്ടുകാരനെ ശിരച്ഛേദം ചെയ്തു
Wednesday, July 20, 2016 12:12 PM IST
ഡമാസ്കസ്: സിറിയയിലെ ആലപ്പോ നഗരത്തിൽ 12 വയസുള്ള പലസ്തീൻ ബാലനെ വിമതർ ശിരച്ഛേദം ചെയ്തു. അമേരിക്കൻ പിന്തുണയുള്ള നൂർ അൽദിൻ അൽ സിൻകി മൂവ്മെന്റ് വിഭാഗത്തിൽപ്പെട്ട വിമതരാണ് ഈ ക്രൂരകൃത്യം ചെയ്തെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, കുട്ടിയെ ശിരച്ഛേദം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

പ്രസിഡന്റ് അസാദിനുവേണ്ടി യുദ്ധം ചെയ്യുന്ന ജറൂസലേം ബ്രിഗേഡിലെ അംഗമാണെന്ന് ആരോപിച്ചാണ് കുട്ടിയുടെ തലവെട്ടിയത്. എന്നാൽ 12 വയസുള്ള അബ്ദുള്ള ഈസാ രോഗിയാണെന്നും ബ്രിഗേഡ് അംഗമല്ലെന്നും ജറൂസലേം ബ്രിഗേഡ് ഫേസ്ബുക്കിൽ പറഞ്ഞു.


ആലപ്പോയിലെ പലസ്തീൻ അഭയാർഥി ക്യാമ്പിലെ കുട്ടിയെയാണു വിമതർ തലവെട്ടിക്കൊന്നതെന്നു സിറിയൻ സർക്കാർ അറിയിച്ചു. ശിരച്ഛേദം നടന്ന കാര്യം സിറിയൻ ഒബ്സർവേറ്ററി സ്‌ഥിരീകരിച്ചു. ശിരച്ഛേദത്തെ അപലപിക്കുന്നതായും ഇത് തങ്ങളുടെ നയമല്ലെന്നും ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും വിമതഗ്രൂപ്പായ നൂർ അൽദിൻ അൽസിൻകി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.