മുഷാറഫിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
മുഷാറഫിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
Tuesday, July 19, 2016 11:58 AM IST
ഇസ്ലാമാബാദ്: രാജ്യദ്രോഹക്കേസിൽ വിചാരണ നേരിടുന്ന മുൻ പാക് പ്രസിഡന്റ് പർവേസ് മുഷാറഫിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സ്വത്തു കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. നിരവധി തവണ നോട്ടീസയച്ചിട്ടും മുഷാറഫ് കോടതിയിൽ ഹാജരാവാത്തതിനെത്തുടർന്നാണു നടപടി.പെഷവാർ ചീഫ് ജസ്റ്റീസ് മസർ അലം മിയാൻകൽ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് മുഷാറഫിന്റെ സ്വത്തു കണ്ടുകെട്ടാൻ ഉത്തരവിട്ടത്.

മുഷാറഫ് കീഴടങ്ങുകയോ അറസ്റ്റിലാവുകയോ ചെയ്യുന്നതുവരെ കേസ് അവധിക്കുവച്ചു. കുറ്റാരോപിതന്റെ സാന്നിധ്യമില്ലാതെ ഈ കേസിൽ കൂടുതൽ നടപടികൾ സാധ്യമല്ലെന്നു ജസ്റ്റീസ് മിയാൻകൽ നിരീക്ഷിച്ചു. സുഖമില്ലാത്തതിനാൽ തന്റെ കക്ഷി വിദേശത്തു ചികിത്സയിലാണെന്ന് മുഷാറഫിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. സ്കൈപ്പിലൂടെ മൊഴിയെടുക്കാമെന്ന അഭിഭാഷകന്റെ നിർദേശം കോടതി തള്ളി.


എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽനിന്നു മുഷാറഫിന്റെ പേര് സിന്ധ് ഹൈക്കോടതി നീക്കിയതിനെത്തുടർന്നു മാർച്ച് 18നാണു മുഷാറഫ് പാക്കിസ്‌ഥാൻ വിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.