തായ്വാനിൽ ബസിനു തീപിടിച്ച് 26 മരണം
തായ്വാനിൽ ബസിനു തീപിടിച്ച് 26 മരണം
Tuesday, July 19, 2016 11:58 AM IST
തായ്പെ: ചൈനീസ് വിനോദയാത്രികർ സഞ്ചരിച്ച ബസിനു തീപിടിച്ച് 26 പേർ മരിച്ചു. 26 ടൂറിസ്റ്റുകളും തായ്വാൻകാരായ ഡ്രൈവർ, ടൂറിസ്റ്റ് ഗൈഡ് എന്നിവരുമാണു കൊല്ലപ്പെട്ടത്. വിനോദയാത്രയ്ക്കുശേഷം ചൈനയിലേക്കു തിരിച്ചുപോകാൻ ടാവോയുവാൻ എയർപോർട്ടിലേക്കു പോകുമ്പോഴാണ് ബസ് മറിഞ്ഞു തീപിടിച്ചത്. ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ട്രാവൽ ഏജൻസി മുഖേന എത്തിയ യാത്രികരാണ് അപകടത്തിൽപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.