വധശിക്ഷ പുനഃസ്‌ഥാപിച്ചാൽ ഇയുവിൽ തുർക്കിക്ക് അംഗത്വം നൽകില്ല
വധശിക്ഷ പുനഃസ്‌ഥാപിച്ചാൽ ഇയുവിൽ തുർക്കിക്ക് അംഗത്വം നൽകില്ല
Monday, July 18, 2016 12:04 PM IST
ബർലിൻ: തുർക്കിയിലെ അട്ടിമറിനീക്കത്തിനു പിന്നിൽ പ്രവർത്തിച്ചവരെ വധശിക്ഷയ്ക്കു വിധേയമാക്കുന്നതിനെതിരേ യൂറോപ്യൻ രാജ്യങ്ങൾ മുന്നറിയിപ്പു നൽകി. വധശിക്ഷ പുനഃസ്‌ഥാപിച്ചാൽ യൂറോപ്യൻ യൂണിയനിൽ ചേരാൻ തുർക്കിയെ അനുവദിക്കില്ലെന്നു ജർമൻ വക്‌താവ് സ്റ്റെഫാൻ സീബർട്ട് വ്യക്‌തമാക്കി.

ഇയു അംഗത്വത്തിനുവേണ്ടി ഇപ്പോൾ നടത്തിവരുന്ന ചർച്ചകൾ അതോടെ അവസാനിപ്പിക്കേണ്ടിവരുമെന്ന് അദ്ദേഹം തുർക്കി അധികൃതരോടു പറഞ്ഞു. തുർക്കിയിൽ പ്രസിഡന്റ് എർദോഗൻ ആരംഭിച്ച ശുദ്ധീകരണ പ്രക്രിയ നിയമവാഴ്ചയുടെ അടിസ്‌ഥാനത്തിലായിരിക്കണമെന്നു വിവിധ യൂറോപ്യൻ നേതാക്കൾ നിർദേശിച്ചു.


1984നുശേഷം തുർക്കിയിൽ ആർക്കും വധശിക്ഷ നൽകിയിട്ടില്ല. യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള ചർച്ചകൾക്കു പ്രാരംഭമായി 2004ൽ വധശിക്ഷ നിയമപരമായി നിർത്തലാക്കി. ഇപ്പോഴത്തെ അട്ടിമറിനീക്കത്തിന്റെ പേരിൽ വധശിക്ഷ പുനഃസ്‌ഥാപിക്കാനാണ് തുർക്കിയുടെ ശ്രമം. വധശിക്ഷ പുനഃസ്‌ഥാപിക്കുന്നത് ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്ന് ഓസ്ട്രിയൻ വിദേശമന്ത്രി സെബാസ്റ്റ്യൻ കുർട്സും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.