ഈസ്റ്റാംബൂൾ ആക്രമണം: സൂത്രധാരൻ ചെചൻ ഭീകരനേതാവ്
ഈസ്റ്റാംബൂൾ ആക്രമണം: സൂത്രധാരൻ ചെചൻ ഭീകരനേതാവ്
Friday, July 1, 2016 12:26 PM IST
ഈസ്റ്റാംബൂൾ: തുർക്കിയിലെ ഈസ്റ്റാംബൂൾ രാജ്യാന്തര വിമാനത്താവളത്തിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തത് ചെചൻ ഭീകരനും തുർക്കിയിലെ ഐഎസ് സെല്ലുകളുടെ കമാൻഡറുമായ അഹമ്മദ് ചാത്യേവാണെന്നു റിപ്പോർട്ട്. മൂന്നൂ ചാവേറുകൾ നടത്തിയ ആക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും 230ൽ അധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.

റഷ്യ, ഉസ്്ബെക്കിസ്‌ഥാൻ,കിർഗിസ്‌ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണു ചാവേറുകളെന്ന് നേരത്തെ തുർക്കി അധികൃതർ വ്യക്‌തമാക്കിയിരുന്നു. ചാത്യേവായിരുന്നു ആക്രമണത്തിന്റെ സൂത്രധാരനെന്നും ഇയാളെ പിടികൂടാൻ തെരച്ചിൽ ആരംഭിച്ചെന്നും മാധ്യമ റിപ്പോർട്ടുകളിൽ പറഞ്ഞു. ഇതിനിടെ ഒട്ടേറെപ്പേരെ ബന്ദികളാക്കാനും അക്രമികൾ പ്ളാനിട്ടിരുന്നുവെന്നും എന്നാൽ ചില പിഴവുകൾ സംഭവിച്ചതിനാൽ ഇതു നടന്നില്ലെന്നും തുർക്കി മാധ്യങ്ങൾ പറഞ്ഞു.


ഐഎസിന്റ യുദ്ധകാര്യവകുപ്പിലെ ഉന്നതനാണു ചാത്യേവെന്ന് സിഎൻഎൻ റിപ്പോർട്ടു ചെയ്തു. ഇയാൾ പലപ്രാവശ്യം സിറിയയിൽ പോയിട്ടുണ്ട്.യുദ്ധത്തിൽ ഇയാൾക്ക് ഒരു കൈ നഷ്‌ടപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.