ഓസ്ട്രിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കി
ഓസ്ട്രിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കി
Friday, July 1, 2016 12:26 PM IST
വിയന്ന : ഓസ്ട്രിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഭരണഘടനാ കോടതി അസാധുവായി പ്രഖ്യാപിച്ചു. വീണ്ടും തെരഞ്ഞെടുപ്പു നടത്താൻ കോടതി ഉത്തരവിട്ടു.മേയ്22നു നടന്ന തെരഞ്ഞെടുപ്പിൽ വലതുപക്ഷ കുടിയേറ്റവിരുദ്ധ പാർട്ടിയായ ഫ്രീഡം പാർട്ടി സ്‌ഥാനാർഥി നോർബർട്ട് ഹോഫ്നറെ ഗ്രീൻസ് പാർട്ടിയുടെ അലക്സാണ്ഡർ വാൻഡെർ ബെല്ലൻ പരാജയപ്പെടുത്തിയത് നിസാരഭൂരിപക്ഷത്തിനാണ്. പോസ്റ്റൽ വോട്ടുകൾ നേരത്തെ എണ്ണിയതിൽ ക്രമക്കേടു നടന്നെന്നാണ് ആരോപണം.ഹോഫ്നർക്ക് വീണ്ടും ഒരിക്കൽക്കൂടി മത്സരിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. ജയിച്ചാൽ യൂറോപ്യൻ യൂണിയനിലെ പ്രഥമ വലതുപക്ഷ രാഷ്ട്ര തലവൻ എന്ന പദവിക്ക് അർഹനാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.