സർവേയിൽ ട്രംപിനു ലീഡ്
സർവേയിൽ ട്രംപിനു ലീഡ്
Friday, July 1, 2016 12:26 PM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിന്റണേക്കാൾ മുന്നിലാണു ഡൊണാൾഡ് ട്രംപെന്ന് അഭിപ്രായ സർവേ. ട്രംപിനു വോട്ടുചെയ്യുമെന്ന് സർവേയിൽ പങ്കെടുത്ത 49% പേർ പറഞ്ഞു. ഹില്ലരിയെ പിന്തുണയ്ക്കുമെന്നു 39% പേർ വ്യക്‌തമാക്കി. റാസ്മുസെൻ റിപ്പോർട്ടാണു സർവേ ഫലം പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ചത്തെ കണക്കു പ്രകാരം ഹില്ലരിക്കായിരുന്നു ലീഡ്. 44% പേർ ഹില്ലരിയെയും 39% പേർ ട്രംപിനെയും പിന്തുണച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.