കാബൂളിൽ ചാവേർ ആക്രമണം; 40 പോലീസുകാർ കൊല്ലപ്പെട്ടു
കാബൂളിൽ ചാവേർ ആക്രമണം; 40 പോലീസുകാർ കൊല്ലപ്പെട്ടു
Thursday, June 30, 2016 2:55 AM IST
കാബൂൾ: അഫ്ഗാൻ തലസ്‌ഥാനമായ കാബൂളിൽ ചാവേർ ആക്രമണത്തിൽ 40 പോലീസ് ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു. ബുരുദദാന ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിയ പോലീസ് വ്യൂഹത്തിനുനേർക്ക് ചാവേറുകൾ ആക്രമണം നടത്തുകയായിരുന്നു. രണ്്ടു ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ നിരവധി പേർക്കു പരിക്കേറ്റതായി പെഹ്മാൻ ജില്ലാ ഗവർണർ ഹാജി മുഹമ്മദ് മൂസാ ഖാൻ ബിബിസിയോടു പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഒരാഴ്ചമുമ്പ് കാബൂളിൽ ബസിനുനേർക്ക് താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. നേപ്പാളി സുരക്ഷാ ഉദ്യോഗസ്‌ഥരായിരുന്നു മരിച്ചവരിൽ ഭൂരിഭാഗവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.