രാജിവച്ചു പോകാമോ? കോർബിനോടു കാമറോൺ
രാജിവച്ചു പോകാമോ? കോർബിനോടു കാമറോൺ
Wednesday, June 29, 2016 11:54 AM IST
ലണ്ടൻ: രാജിവച്ചുപോകാമോ? പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനോടു പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ഹൗസ് ഓഫ് കോമൺസിൽ പരസ്യമായി ചോദിച്ചു. താങ്കൾ അവിടെയിരിക്കുന്നത് എന്റെ പാർട്ടിക്കു(ഭരണകക്ഷി) ഗുണകരമായിരിക്കും. എന്നാൽ ദേശീയ താത്പര്യത്തിനു യോജിക്കില്ല. രാജിവച്ചു പോകൂ–കോർബിനോടു കാമറോൺ ആവശ്യപ്പെട്ടു.

കോർബിന്റെ നേതൃത്വത്തിനെതിരേ ലേബറിൽ കലാപക്കൊടി ഉയർന്നെങ്കിലും അദ്ദേഹം രാജിക്കു വിസമ്മതിക്കുകയാണ്. 172 ലേബർ എംപിമാർ കോർബിന്റെ നേതൃത്വത്തിൽ അവിശ്വാസം രേഖപ്പെടുത്തി. നിഴൽ കാബിനറ്റിലെ നിരവധിപേർ രാജിവയ്ക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും തനിക്കു ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.രാജിവയ്ക്കുന്നത് തന്നെ പിന്തുണയ്ക്കുന്നവരെ വഞ്ചിക്കുന്നതിനു തുല്യമാണെന്നു കോർബിൻ പറഞ്ഞു.


ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന നിലപാട് ശക്‌തമായി അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് കോർബിനെതിരേയുള്ള പ്രധാന ആരോപണം.പാർട്ടി ഉപനേതാവ് ടോം വാട്സൺ, നിഴൽ ബിസിനസ് സെക്രട്ടറി ആംഗല ഈഗിൾ എന്നിവരിലൊരാളെ കോർബിനു പകരം നേതൃത്വത്തിൽ കൊണ്ടുവരാനാണു നീക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.