ബ്രിട്ടനെ ഒഴിവാക്കി ഇയു നേതാക്കൾ യോഗം ചേർന്നു
ബ്രിട്ടനെ ഒഴിവാക്കി ഇയു നേതാക്കൾ യോഗം ചേർന്നു
Wednesday, June 29, 2016 11:54 AM IST
ബ്രസൽസ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ്് കാമറോണിനെ ഒഴിവാക്കി ഇയുവിലെ മറ്റ് 27 നേതാക്കൾ ഇന്നലെ ബ്രസൽസിൽ യോഗം ചേർന്ന് ബ്രെക്സിറ്റിന്റെ അനന്തര ഫലങ്ങൾ ചർച്ച ചെയ്തു. ഇയുവിൽ ഉറച്ചുനിൽക്കണമെന്ന കാര്യത്തിൽ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായിരുന്നുവെന്നു ഉച്ചകോടിക്കുശേഷം പ്രസിഡന്റ് ഡൊണാൾഡ് ടസ്ക് പറഞ്ഞു.

ഒരു ബ്രിട്ടീഷ് നേതാവിനെ ഒഴിവാക്കി ഇയു സമ്മേളിക്കുന്നത് 40 വർഷത്തിനുള്ളിൽ ആദ്യമാണ്. ഇയുവിൽനിന്നു വിട്ടുപോകുന്നതിനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്നു നേതാക്കൾ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ബ്രിട്ടനെ ഒഴിവാക്കി ബ്രാട്ടിസ്ളാവയിൽ സെപ്റ്റംബർ 16നു ചേരുന്ന യോഗം ഭാവിപരിപാടികളെക്കുറിച്ചു ചർച്ച നടത്തുമെന്നും ടസ്ക് വ്യക്‌തമാക്കി.പ്രധാനമന്ത്രി കാമറോൺ ചൊവ്വാഴ്ച ഇയു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം അന്നുതന്നെ ബ്രിട്ടനിലേക്കു മടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.