പാക്കിസ്‌ഥാൻ നടത്തിയത് 2002നു ശേഷം 11,270 വെടിനിർത്തൽ ലംഘനങ്ങൾ
പാക്കിസ്‌ഥാൻ നടത്തിയത് 2002നു ശേഷം 11,270 വെടിനിർത്തൽ ലംഘനങ്ങൾ
Tuesday, June 28, 2016 10:27 PM IST
ശ്രീനഗർ: ഇന്ത്യ പാക് അതിർത്തിയിൽ 2002നു ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 11,270 വെടിനിർത്തൽ ലംഘനങ്ങൾ. ഇതിൽ 144 സുരക്ഷാ ഉദ്യോഗസ്‌ഥരടക്കം 313 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. 2002 ജനുവരി ഒന്ന് മുതൽ 2015 ഡിസംബർ 31 വരെയുള്ള കണക്കാണിത്. <യൃ><യൃ> 2002–ലാണ് പാകിസ്‌ഥാനിൽ നിന്നും ഏറ്റവും കൂടുതൽ വെടിനിർത്തൽ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് കണക്കുകൾ. 8,349 സംഭവങ്ങൾ ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2003ൽ 2045 സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കാശ്മീർ നിയമസഭയിലെ ഒരു ചോദ്യത്തിന് ഉത്തരമായാണ് മുഫ്തി എഴുതി തയാറാക്കിയ ഈ റിപ്പോർട്ട് സഭയിൽവച്ചത്. <യൃ><യൃ> 2003–ലാണ് ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ര്‌ട അതിർത്തിയിലും വെടിനിർത്തൽ കരാർ നിലവിൽ വരുന്നത്. അതിന് ശേഷം 2004, 2005, 2007 വർഷങ്ങളിൽ വെടിനിർത്തൽ കരാർ ലംഘിച്ചതായുള്ള ഒരു സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.