സ്പെയിൻ പാർലമെന്റ് തെരഞ്ഞെടുപ്പ്: ഇത്തവണയും ആർക്കും കേവലഭൂരിപക്ഷമില്ല
സ്പെയിൻ പാർലമെന്റ് തെരഞ്ഞെടുപ്പ്: ഇത്തവണയും ആർക്കും കേവലഭൂരിപക്ഷമില്ല
Sunday, June 26, 2016 10:10 PM IST
മാഡ്രിഡ്: സ്പെയിൻ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം നേടാനായില്ലെന്ന് ഫലസൂചനകൾ. ആറു മാസത്തിനിടെ നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ പോപ്പുലർ പാർട്ടി(പിപി) കൂടുതൽ സീറ്റുകൾ നേടി വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമായ 176ൽ എത്താൻ സാധിച്ചില്ല. 350 അംഗ പാർലമെന്റിൽ പ്രധാനമന്ത്രി മരിയാനോ രജോയിയുടെ നേതൃത്വത്തിലുള്ള പോപ്പുലർ പാർട്ടിക്ക് നേടാനായത് 137 സീറ്റുകളാണ്. നിലവിലെ പ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാർട്ടി 90 സീറ്റുകൾ നേടിയപ്പോൾ ഇടതുപാർട്ടി പോദമോസ് 71 സീറ്റുകളും സിറ്റിസൺ പാർട്ടി 32 സീറ്റുകളും നേടി.<യൃ><യൃ>കഴിഞ്ഞ ഡിസംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൂട്ടുകക്ഷി സർക്കാർ രൂപവത്കരിക്കുന്നതിൽ രാജ്യത്തെ പ്രധാന പാർട്ടികൾക്ക് ധാരണയിൽ എത്താൻ സാധിച്ചില്ല. ഇതിനിടെ സർക്കാരിനെതിരെ അഴിമതി ആരോപണവും ഉയർന്നതോടെ ഭരണപ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.<യൃ><യൃ>ബ്രെക്സിറ്റിനുശേഷം ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു. സ്പെയിനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണമെന്ന ആവശ്യമാണ് യുവാക്കൾ ഉയർത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.