കലിഫോർണിയയിലെ കാട്ടുതീ: രണ്ടുപേർ മരിച്ചു
Saturday, June 25, 2016 11:24 AM IST
ലോസ്ആഞ്ചലസ്: അമേരിക്കയിൽ കലിഫോർണിയയിലെ കെൻ കൗണ്ടിയിൽനിന്നു വ്യാഴാഴ്ച ഉച്ചയോടെ പടർന്നുപിടിച്ച കാട്ടുതീയിൽ രണ്ടു മരണം. നൂറോളം വീടുകൾ കത്തിനശിച്ചു. 30,000 ഏക്കറോളം പ്രദേശത്തു കാട്ടുതീ നാശം വിതച്ചതായാണ് റിപ്പോർട്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യം കണ്ടിട്ടുണ്ട്. ഗവർണർ ജെറി ബ്രൗൺ കലിഫോർണിയയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 1500 ഓളം വീടുകൾ ഇനിയും ഒഴിപ്പിക്കാനുള്ളതായി സുരക്ഷാസേന അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.